കോഴിക്കോട്: കേരളത്തിന്റെ ദേശീയ പ്രസ്ഥാനത്തിനും സാമൂഹ്യ നവോത്ഥാനത്തിനും നേതൃത്വം നല്കിയ നവോത്ഥാന നായകരുടെ പൈതൃകമവകാശപ്പെട്ട പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനമെന്നു മുന്‍ മന്ത്രിയും യു ഡി എഫ് കണ്‍വീനറുമായ എം എം ഹസ്സന് പറഞ്ഞു. മുഹമ്മദ് അബദ് റഹ്മാന്, ഇ മൊയ്തു മൗലവി, വക്കം മൗലവി, കെ എം മൗലവി, കെ എം സീതീ സാഹിബ് തുടങ്ങിയ മഹാരഥന്മാര് ദേശീയ പ്രസ്ഥാനത്തിനും ഇസ്ലാഹീ നവോത്ഥാന മുന്നേറ്റത്തിനും ഒരു പോലെ കഠിന പ്രയത്നം ചെയ്തവരാണ്.
കഴിഞ്ഞ ദിവസം കാലത്ത് മര്‍കസുദ്ദഅവയില്‍ കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ നല്കിയ സ്വീകരണത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എം എം ഹസ്സന്. കെ എന്‍ എം മര്‍കസുദഅവ ജന:സെക്രട്ടറി സി പി ഉമര്‍ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജന.സെക്രട്ടറി കെ പി നൗഷാദലി, പ്രഫ: കെ പി സകരിയ്യ, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. അനസ് കടലുണ്ടി, സഹല്‍മുട്ടില്‍ പ്രസംഗിച്ചു. സി മമ്മു കോട്ടക്കല്‍, അഡ്വ. പി മുഹമ്മദ് ഹനീഫ, ബി പി എ ഗഫൂര്‍, കെ എ സുബൈര്‍ ആലപ്പുഴ, റഫീഖ് നല്ലളം, കെ പി അബ്ദുറഹ്മാന്, ഡോ. സുഫ്യാന് അബ്ദുസത്താര്‍, റാഫി കുന്നുംപുറം, എ പി നൗഷാദ് ആലപ്പുഴ, സി കെ അസ്സനാര്, അക്ബര്‍ സാദിഖ് പങ്കെടുത്തു.