മുണ്ടേല പ്രസാദ് ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരി

Thiruvananthapuram

തിരുവനന്തപുരം: ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന രക്ഷാധികാരിയായി മുണ്ടേല പ്രസാദിനെ (തിരുവനന്തപുരം) തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ജനശക്തി ഹാളില്‍ സംസ്ഥാന പ്രസിഡന്റ് മാന്നാനം സുരേഷിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യോഗത്തില്‍ ശ്യാമപ്രസാദ്, ബെന്നി തോമസ്, രാജു കല്ലുകളും, ജിജി, രാജു എബ്രഹാം, റിലാഷ് പാറശാല, രതീഷ് കായംകുളം, രാജന്‍ മൂലേട്ട് എന്നിവര്‍ പ്രസംഗിച്ചു.

ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്, സര്‍വ്വ ജനസേവ സംഘടനയായ ഡോക്ടര്‍ അംബേദ്കര്‍ സെന്‍ട്രര്‍ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. തിരുവനന്തപുരം, വെള്ളയമ്പലം, മരുതംകുഴിയില്‍ ആണ് താമസം. ഭാര്യ ശോഭന. മക്കള്‍ ആഷ്‌ലി പ്രസാദ്, ആഷിന്‍ പ്രസാദ്, ആഷിനാ പ്രസാദ് എന്നിവരാണ്.