തിരുവനന്തപുരം: കൈത്തറി ടെക്സ്റ്റൈൽസ് ഡയറക്ടറേറ്റിന്റെയും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പാറശാല കൈത്തറി സർക്കിൾ ഓഫീസ്, കൈത്തറി നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾ ക്കുമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും, പാറശ്ശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മഞ്ചവിളാകം കൊല്ലയിൽ നെയ്ത്ത് സൊസൈറ്റി (T-275)യിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് വി.എസ്.ബിനു അധ്യക്ഷനായിരുന്നു. എ.ഡി.ഓ ഷിജു ഷൈൻ.വി.സി. മുഖ്യ പ്രഭാഷണം നടത്തി.
കൊല്ലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. എൻ.എസ്. നവനീത് കുമാർ, വൈസ് പ്രസിഡൻ്റ് എസ്. സന്ധ്യ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി.പത്മകുമാർ, പത്മശ്രീ നേടിയ കൈത്തറി വ്യവസായി ഗോപിനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. പാറശ്ശാല കൈത്തറി സർക്കിൾ ഇൻസ്പെക്ടർ എ.സിബി സ്വാഗതവും കൊല്ലയിൽ സൊസൈറ്റി സെക്രട്ടറി ലിജിഷ.എസ്.പി. കൃതജ്ഞതയും പറഞ്ഞു.
ബാലരാമപുരം രേവതി ഹോസ്പിറ്റൽ, ശ്രീനേത്ര കണ്ണാശുപത്രി എന്നിവയിലെ വിദഗ്ദ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് പരിശോധനകൾ നടത്തി ചികിത്സാ നിർദ്ദേശങ്ങളും ഔഷധങ്ങളും വിതരണം ചെയ്തു.