വാര്‍ത്തകള്‍ 8289857951 എന്ന വാട്സാപ്പ് നമ്പറില്‍ അയക്കുക.
ഭരണങ്ങാനം: അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തെ സുവര്‍ണ്ണ നക്ഷത്രമാണെന്ന് മാണി സി കാപ്പന് എം എല്‍ എ പറഞ്ഞു. അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീര്‍ഘവീക്ഷണത്തോടുകൂടിയ കാഴ്ചപ്പാടാണ് അന്‍പത് വര്‍ഷം മുമ്പ് സ്കൂള്‍ സ്ഥാപിക്കാന്‍ ഇടയാക്കിയത്. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മാണി സി കാപ്പന് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ രംഗത്ത് സ്കൂള്‍ നല്കി വരുന്ന സംഭാവനകള്‍ മഹത്തരമാണെന്നും എം എല്‍ എ കൂട്ടിചേര്‍ത്തു.
സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ജെസി മരിയ ഓലിക്കല്‍ അധ്യക്ഷത വഹിച്ചു. പാലാ രൂപത വികാരി ജനറാള്‍ റവ ഡോ ജോസഫ് കണിയോടിയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി മുന്‍ പ്രിന്‍സിപ്പല്‍മാരെയും ഭരണങ്ങാനം സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ സക്കറിയാസ് ആട്ടപ്പാട്ട്, ഫാ ജെയിംസ് മുല്ലശ്ശേരി എന്നിവര്‍ മുന്‍ പിടിഎ പ്രസിഡന്റുമാരെയും ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ മുതിര്‍ന്ന അധ്യാപകരെയും ആദരിച്ചു.മുന്‍ പ്രിന്‍സിപ്പല്‍ റവ സിസ്റ്റര്‍ ഡോ ആന്‍സെല്‍ മരിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് തോമസ്, ആലുംനി അസോസിയേഷന് പ്രസിഡന്റ് സാനു ജോസഫ് വടക്കേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജീസാ മരിയ, പിടിഎ പ്രസിഡന്റ് സാബു എ തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു സാംസ്കാരിക പരിപാടിയും മ്യൂസിക്കല്‍ നൈറ്റും നടത്തി. ചടങ്ങിനോടനുബന്ധിച്ച് നേരത്തെ ആലുംനി ഗോള്‍ഡന്‍ ജൂബിലി റീയൂണിയനും സംഘടിപ്പിച്ചു.