കൊണ്ടൂപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ റോഡ് ഉദ്ഘാടനം ചെയ്തു

Kottayam

പൈക: കൊണ്ടൂപ്പറമ്പില്‍ കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ റോഡ് മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമപഞ്ചയത്ത് മെമ്പര്‍ മാത്യൂസ് പെരുമനങ്ങാട്, ജോഷി കെ ആന്റണി, ടോമി കപ്പിലുമാക്കല്‍, പി എ തോമസ് പാപ്പാനിയില്‍, ദീപു ഉരുളികുന്നം, സന്തോഷ് മൂക്കിലിക്കാട്ട്, ടോജോ കോഴിയാറുകുന്നേല്‍, റ്റി വി ജോസഫ് തകിടിയേല്‍, അഡ്വ ജോസ് തെക്കേല്‍, ജസ്റ്റിന്‍ ആയിലൂക്കുന്നേല്‍, വിന്‍സന്റ് തോണിക്കല്ലില്‍, മോളി ജോസഫ് തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച ഇരുപതുലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡിനായി സ്ഥലം വിട്ടു നല്കിയ എബ്രഹാം ജെ കള്ളിവയലിനെ പൊന്നാട അണിയിച്ചു. ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്ക് മൊമന്റോ സമ്മാനിക്കുകയും ചെയ്തു.