ഗോകുലം ഗോപാലന്‍റെ ജന്മദിനം ശ്രീ ഗോകുലം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ ആഘോഷിച്ചു

Thiruvananthapuram

തിരുവനന്തപുരം: ശ്രീ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ജന്മദിനം അദ്ദേഹത്തിന്റെ ശ്രീ ഗോകുലം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനിലെ ജീവനക്കാര്‍ ‘ഫൗണ്ടര്‍സ് ഡേ’ സ്റ്റാഫ് ഡേ ആയി ആഘോഷിച്ചു. ആഘോഷ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, ഡി കെ മുരളി എം എല്‍ എ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്സി, എം ജി രാജമാണിക്യം ഐ എ എസ്, ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി വി രാജേഷ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ കെ മനോജന്‍, ശ്രീ ഗോകുലം ജിജി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഷീജ ജി മനോജന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഡീന്‍ (എമിറേറ്റ്‌സ്) ഡോ: പി ചന്ദ്രമോഹന്‍, ഫെഡറേഷന്‍ കേരള ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചൈന സുനില്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ലളിത കൈലാസ്, ശ്രീ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ മീര കെ പിള്ള, അഡ്വ: കരീം സാഹിബ് തുടങ്ങി പ്രമുഖര്‍ സംസാരിച്ചു.

ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ഹോസ്പിറ്റല്‍, ശ്രീ ഗോകുലം നഴ്‌സിങ് കോളേജ്, ശ്രീ ഗോകുലം പാരാമെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ജിജി ഹോസ്പിറ്റല്‍, ശ്രീ പത്മം മെഡിക്കല്‍ ഫാര്‍മ, ശ്രീ ഗോകുലം മെഡിക്കല്‍ സെന്റര്‍ ആറ്റിങ്ങല്‍, ശ്രീ ഗോകുലം റൂറല്‍ സെന്റര്‍ കല്ലറ, ശ്രീ ഗോകുലം റൂറല്‍ സെന്റര്‍ കടയ്ക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ആയ്യായിരത്തോളം ജീവനക്കാരാണ് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷത്തില്‍ ഒത്തുചേരുന്നത്. വിവിധ മേഖലകളില്‍ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.