മന്നാനിയയില്‍ ദേശീയ സെമിനാര്‍

Thiruvananthapuram

പാങ്ങോട്: മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ഈ വരുന്ന 17ന് കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കും. യു ജി സി സ്‌പോണ്‍സര്‍ ചെയ്യുന്ന സെമിനാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ പി നസീര്‍ അധ്യക്ഷത വഹിക്കും. ദേശീയ വിദ്യാഭ്യാസ നയത്തെ മനസ്സിലാക്കി അപഗ്രഥിച്ച് ഉള്‍ക്കൊണ്ടു കൊണ്ടു രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ക്കൊപ്പം എന്നതാണ് സെമിനാര്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

കേരള യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് വിഭാഗം ഡീനും തലവനുമായ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തെ ദേശീയ വിദ്യാഭ്യാസ നയം എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചാണ് അദ്ദേഹം സംസാരിക്കുക. കോളെജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ഡോ. ജി സുവര്‍ണ കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രബന്ധാവതരണം ഓണ്‍ലൈനായും ഓഫ്‌ലൈനായും നടത്താനാകും. ദൂരപരിധി അടിസ്ഥാനമാക്കിയാകും ഓണ്‍ലൈന്‍ പ്രബന്ധാവതരണത്തിന് അനുമതി നല്‍കുക. എന്താണ് ദേശീയ ദേശീയ വിദ്യാഭ്യാസ നയം, അത് നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികളും അത് കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളും എന്തൊക്കെയാണ് എന്നീ വിഷയങ്ങളിലാണ് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനുക. പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ അബ്‌സ്ട്രാക്ടും ഫുള്‍ പേപ്പറും nepmcas22gmail.com എന്ന ഐഡിയിലേക്ക് അയക്കുക. വിശദവിവരങ്ങള്‍ക്ക് tthps://www.mannaniyacollege.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 9061608846 എന്ന നമ്പറിലും ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *