തിരുവനന്തപുരം: കെ എസ് ഇ ബിയിലെ തൊഴിലാളികള്‍ ജനുവരി അഞ്ച് വഞ്ചനാദിനമായി ആചരിച്ചു. ലീവ് സറണ്ടര്‍ വിഷയത്തില്‍ ജീവനക്കാരെ ‘ഏപ്രില്‍ ഫൂള്‍’ ആക്കിയ ഇടതുസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു വഞ്ചനാദിനം. സര്‍ക്കാര്‍ തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് കേരള പവര്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് (INTUC) സംസ്ഥാന വ്യാപകമായി ഓഫീസുകളില്‍ വഞ്ചനാദിനം ആചരിച്ചു. കോര്‍പ്പറേറ്റ് ആസ്ഥാനമന്ദിരമായ പട്ടം വൈദ്യുതി ഭവന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി വഞ്ചനാദിനം ആചരിച്ചു.