വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.
സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത അടാര്‍ ഐറ്റം പ്രേക്ഷകരിലേക്ക്. ചിത്രത്തിലെ അടിപൊളി ഡാന്‍സ് നമ്പറാണ് ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28 നു റിലീസാകുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്‌ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമായ ഒന്ന് തിയേറ്ററില്‍ പ്രേക്ഷകനെ ത്രസിപ്പിക്കും വിധം നിര്‍മ്മിച്ചിരിക്കുന്ന മാസ്സ് ബിഗ് ബഡ്ജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത എന്നാണ്. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തീകരിച്ച് ഐശ്വര്യാ ലക്ഷ്മി പങ്കു വച്ച ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി മലയാള സിനിമയിലെ മികച്ച അഭിനേതാക്കള്‍ എത്തുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമാണ്, ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇതിലെ കഥാപാത്രമെന്ന് ദുല്‍ഖര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവി. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.