പാലാ: പാലാ ബൈപ്പാസിന്റെ സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തെ ടാറിംഗ് നടപടികള്‍ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. പഴയ റോഡിന്റെ ടാറിംഗ് പൊളിച്ചുനീക്കല്‍ ആരംഭിച്ചു. ഇത് പൂര്‍ത്തിയാക്കിയശേഷം ഏറ്റെടുത്ത സ്ഥലത്തെ ടാറിംഗും ഒരുമിച്ച് പൂര്‍ത്തീകരിക്കും. റോഡില്‍ തടസ്സമായി നില്‍ക്കുന്ന വൈദ്യുതി, ടെലിഫോണ്‍ തൂണുകള്‍ മാറ്റി സ്ഥാപിച്ചു. ഏറ്റെടുത്ത ഭാഗത്തെ ലെവലിംഗ് ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു.
ധൃതഗതിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാണി സി കാപ്പന്‍ എം എല്‍ എ വിലയിരുത്തി. ജൂബിലി തിരുനാളിനും ശബരിമല സീസണും മുന്നോടിയായി പൂര്‍ണ്ണമായും ഗതാഗതയോഗമാക്കാന്‍ ലക്ഷ്യമിട്ടാണ് പണികള്‍ പുരോഗമിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു.