തിരുവനന്തപുരം: വംശീയ കലാപം നേരിടുന്ന മണിപ്പൂരില്‍ സമാധനം പുനസ്ഥാപിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറകണമെന്ന് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം മുന്‍നിറുത്തിയും ജനശക്തി പാര്‍ട്ടി ഏജീസ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശവും നീതീ നിഷേധങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ മുന്നോട്ടു വരണം. ജനശക്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണിപ്പൂര്‍ ഐക്യദാര്‍ഡ്യ പ്രതിജ്ഞ സംസ്ഥാന വൈസ്.പ്രസിഡന്റ് സുരേന്ദ്രന് കോട്ടുരത്ത് ചൊല്ലി കൊടുത്തു. സെക്രട്ടറി ജനറല്‍ ഷിബു പാറക്കടവന് അധ്യക്ഷത വഹിച്ചു. അലി ഫാത്തിമ, രാജന് നരുവാന്മൂട്, രമേശന് മുണ്ടക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.