മണിപ്പൂര്‍: വനിത ലീഗ് പ്രതിഷേധ ധര്‍ണ്ണ നടത്തി

Wayanad

പൊഴുതന: മണിപ്പുരിലെ സ്ത്രീകള്‍ക്ക് നേരെയുള്ള രാജ്യത്തിന് നാണക്കേടായ കൊടും ക്രൂരതകളില്‍ പ്രതിഷേധിച്ചും പീഡിപ്പിക്കപ്പെടുന്ന മണിപ്പൂരികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും വനിതാ ലീഗ് പൊഴുതന പഞ്ചായത്ത് കമ്മറ്റി പൊഴുതന ടൗണില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ വി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നദീറ മുസ്തഫ അധ്യക്ഷത വഹിച്ചു. വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷാഹിന തെങ്ങുംതൊടി സ്വാഗതം പറഞ്ഞു. വനിത ലീഗ് മണ്ഡലം സെക്രട്ടറി ലക്ഷ്മി കേളു, ജില്ലാ മുസ്ലിം ലീഗ് വര്‍ക്കിംഗ് കമ്മറ്റി അംഗം നാസര്‍ കാതിരി, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കരേക്കാടന്‍ അസീസ്, സെക്രട്ടറി പി കെ ഷംസുദ്ദീന്‍, ഗ്ലോബല്‍ കെ എം സി സി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റഷീദ് കാതിരി, സി ടി മൊയ്തീന്‍, എം ടി കെ മുഹമ്മദ്, എ കെ എം കുട്ടി പ്രസംഗിച്ചു.

വനിതാ ലീഗ് പഞ്ചായത്ത് നേതാക്കളായ കുല്‍സു മൊയ്തീന്‍ കുട്ടി, പാത്തുമ്മ മുഹമ്മദ്, ഷഹര്‍ബാന്‍ എം കെ, റാബിയ 22, നദീറ എം, ജംഷിയ കെ, സുലൈഖ കെ പി, സുനീറ, അന്നത്ത്, നസീറ, ആയിഷ, മുംതാസ്, ആസ്യ, ഷാഹിന, നബീസ, റുഖ്‌സാന, സല്‍മ നേതൃത്വം നല്‍കി.