കോഴിക്കോട്: കാരവാന്‍ യാത്രയിലൂടെ കോഴിക്കോടിന്റെ മൊഞ്ച് കണ്‍കുളിര്‍ക്കെ കണ്ട് കലാപ്രതിഭകള്‍. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോടും സംയുക്തമായാണ് കാരവാന്‍ യാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.
കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് ബീച്ച്, ഭട്ട് റോഡ് ബീച്ച് വഴി പ്രധാന വേദിയായ വിക്രം മൈതാനി വഴി മാനാഞ്ചിറയില്‍ സമാപിച്ചു. യാത്രയില്‍ കുട്ടികള്‍ക്കൊപ്പം മേയറും ഡി.ടി.പി.സി ഓഫീസ് മാനേജര്‍ മുഹമ്മദ് ഇര്‍ഷാദ് കെയും പങ്കാളികളായി.
ഒരിക്കലും പ്രതീക്ഷിക്കാത്ത യാത്രാനുഭവമാണ് കാരവാന്‍ സമ്മാനിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പല വാഹനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്, എന്നാല്‍ ഒരേ സമയം വീടിന്റെയും യാത്രയുടെയും അനുഭവം ആസ്വദിക്കുന്നത് ആദ്യമായിട്ടാണെന്ന് കുട്ടികള്‍ പറഞ്ഞു.
ഫ്രണ്ട് ലൈന്‍ കാരവാനുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്. കാരവാന്‍ ടൂറിസത്തെ കുറിച്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പി വിപിന്‍ ദാസ് കുട്ടികള്‍ക്ക് വിശദീകരിച്ചു.