പി ടി പി ഷാഹുല്‍ ഹമീദ് ഹാജി നിര്യാതനായി

Kannur ചരമം Obit

പാപ്പിനിശ്ശേരി: പൗരപ്രമുഖനും ഹുസൈനിയ്യ യതീംഖാന വൈസ് പ്രസിഡന്റുമായ ഇ കെ ഹൗസില്‍ പി ടി പി ഷാഹുല്‍ ഹമീദ് ഹാജി (93) നിര്യാതനായി. ബലിയ പട്ടം ടൈല്‍സ് ഡയരക്ടര്‍, ഹുസൈനിയ്യ യതീംഖാന ട്രഷറര്‍, ഹിദായത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 6ന് പാപ്പിനിശ്ശേരി അറത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: പരേതയായ ഇ കെ സാറൂമ. മക്കള്‍: ഇ കെ മുഹമ്മദ് അശ്രഫ്, ഇ കെ റുക്കിയ, ഇ കെ ബുഷ്‌റ മരുമക്കള്‍: പി.ടി.പി സുറൈറ, ബി പി മുനീര്‍, പി എ പി അശ്രഫ്. സഹോദരങ്ങള്‍: പി ടി പി ഖദീജ, പരേതരായ ഡോ. പി ടി പി അബ്ദുല്ല, പി ടി പി അബ്ദുറഹിമാന്‍ ഹാജി, പി ടി പി ഹുസൈന്‍ കുട്ടി, പി ടി പി ആയിഷ.