വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക
കൊല്ലം: അഞ്ച് മാസം മുമ്പ് വിവാഹിതയായ യുവതിയെ കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിള്‍ മണ്ണൂര്‍വിളാകത്ത് വീട്ടില്‍ ജന്നത്ത് (19) നെയാണ് ഭര്‍തൃവീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവ് റാസിഫ് വിദേശത്താണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മുറിയുടെ ജനല്‍ വീട്ടുകാര്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.