കുവൈത്തില്‍ പൂക്കള മത്സരം

Gulf News GCC

കുവൈത്ത് സിറ്റി: ഓണം അടുത്തുവന്നതോടെ പ്രവാസ ലോകത്തും അതിന്റെ അലയൊലികള്‍ ഉയര്‍ന്നുതുടങ്ങി. കോഴിക്കോട് ജില്ലാ എന്‍ ആര്‍ ഐ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുവൈത്തിലെ മലയാളികള്‍ക്കായി തിരുവോണ ദിവസം ഓണപൂക്കള മത്സരം നടക്കും.

വീടുകളില്‍ ഒരുക്കിയ പൂക്കളങ്ങളാണ് മത്സരത്തില്‍ പരിഗണിക്കുക. സെപ്തംബര്‍ എട്ടിന് വെള്ളിയാഴ്ച ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ ഓണാഘോഷ ചടങ്ങ് നടക്കും. ഇവിടെയാണ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. ഓണാഘോഷത്തിന്റെ ഭാഗമായി ഓണ സദ്യ, കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.