ഹൃദ്രോഗ ചികിത്സയില്‍ റൊട്ടേഷണല്‍ അഥറെക്ടമി സംവിധാനവുമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

Health

മേപ്പാടി: ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ചികിത്സാ വിഭാഗത്തില്‍ റൊട്ടേഷണല്‍ അഥറെക്ടമി അഥവാ റോട്ടാബ്ലേഷന്‍ ചികിത്സാരീതി വിജയകരമായി നടപ്പില്‍ വരുത്തി. ഹൃദയത്തില്‍ കാത്സ്യം അടിഞ്ഞ് കൂടിയുണ്ടാകുന്ന ബ്ലോക്കുകള്‍ക്കുള്ള ചികിത്സയായ റോട്ടാബ്ലേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതോടെ ഹൃദ്രോഗ ചികിത്സാ രംഗത്ത് ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും നിര്‍ണായകമായ വഴിത്തിരിവിന് കൂടി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് തുടക്കം കുറിചിരിക്കുകയാണ്. ഹൃദ്രോഗ ചികിത്സാ രംഗത്ത് വയനാട് ജില്ലയില്‍ ആദ്യമായാണ് ഈ ചികിത്സാ രീതി അവലമ്പിക്കുന്നത്.
ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്കുകളില്‍ ഏറ്റവും സങ്കീര്‍ണമായ ഒന്നാണ് കാത്സ്യം അടിഞ്ഞ് കൂടിയത് മൂലം സംഭവിക്കുന്ന ബ്ലോക്കുകള്‍. ഇവ സാധാരണ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നത് പോലെ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ റോട്ടാബ്ലേഷന്‍ സംവിധാനം യാഥാര്‍ഥ്യമായതോടെ ഈ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

ഒരു ചെറിയ കറങ്ങുന്ന ഡ്രില്‍ ഉപയോഗിച്ച് നടത്തുന്ന തെറാപ്പിയാണിത്. ഇത് അടഞ്ഞ ധമനികളെ തുറന്ന് അവിടെ സ്‌റ്റെന്റ് സ്ഥാപിച്ച് ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം സാധാരണ നിലയിലാക്കുവാന്‍ സഹായിക്കുന്നു. വൃക്കരോഗബാധിതര്‍, പ്രായം കൂടിയവര്‍, പ്രമേഹമുള്ളവര്‍ മുതലായവരില്‍ കാല്‍സ്യം അടിയുന്നതിനുള്ള സാധ്യത കൂടുതലാണ്. വേഗത്തില്‍ ചികിത്സ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും, രക്തനഷ്ടം കുറവ് എന്നതും ഇതിന്റെ മറ്റ് സവിശേഷതകളാണ്.

സാധാരണ ആഞ്ജിയോ പ്ലാസ്റ്റി ചെയ്യുന്ന പ്രോസീജ്യര്‍ തന്നെയാണ് റോട്ടാബ്ലേഷനും വേണ്ടത്. ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ഡോ. ചെറിയാന്‍ അക്കരപ്പറ്റി, ഡോ സന്തോഷ് നാരായണന്‍, ഡോ അനസ് ബിന്‍ അസീസ് എന്നിവരാണ് ഹൃദയ സംബന്ധമായ പ്രോസീജ്യറുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ്പ് തുടങ്ങിയവയുടെ ആനുകൂല്യങ്ങള്‍ ഈ വിഭാഗത്തില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881129 ല്‍ വിളിക്കുക.