മലയാളി ഉപയോഗശൂന്യമാക്കി കളയുന്ന വാഴച്ചുണ്ടിന്റെ ഗുണഫലങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും. ഏറെ ഗുണങ്ങളുള്ള വാഴച്ചുണ്ട് ആഹാരത്തിലുള്‍പ്പെടുത്താന്‍ പലരും ശ്രദ്ധിക്കാറില്ല. ഇത് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ആര്‍ജിക്കാന്‍ കഴിയും. പോഷകങ്ങളുടെ കലവറയാണ് വാഴച്ചുണ്ട്. നമ്മുടെ ശരീരത്തിന് വാഴച്ചുണ്ട് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വാഴച്ചുണ്ടില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍, ടാനിന്‍സ്, ആന്റി ഓക്‌സിഡന്റ്‌സ്, വിവിധ ആസിഡുകള്‍ തുടങ്ങിയവ കോശങ്ങളുടെ നാശം തടഞ്ഞ് കാന്‍സര്‍ പോലുള്ള അസുഖങ്ങളെ ചെറുക്കും. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വാഴച്ചുണ്ടിന്റെ ഉപയോഗത്തിലൂടെ സാധിക്കുകയും ചെയ്യും.
‘എഥനോള്‍’ ധാരാളമായി അടങ്ങിയിരിക്കുന്ന വാഴച്ചുണ്ട്, ബാക്ടീരിയ ഉള്‍പ്പെടെയുള്ള സൂക്ഷ്മാണുക്കളില്‍ നിന്നുണ്ടാകുന്ന രോഗബാധകള്‍ തടയും. കൂടാതെ വാഴച്ചുണ്ട് കൂടൂതലായി കഴിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ വേഗമുണങ്ങുകയും ചെയ്യും.
വാഴച്ചുണ്ടില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായമാകുന്നു. കൂടാതെ വിശപ്പ് കൂട്ടൂകയും ചെയ്യും. മലബന്ധം ഇല്ലാതാക്കാനും വാഴച്ചുണ്ട് ഉത്തമമാണ്. വാഴച്ചുണ്ട് കൂടുതലായി കഴിക്കുന്നതിലൂടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കുന്നതിനാല്‍ വിളര്‍ച്ച പരിഹരിക്കപ്പെടുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരസൗന്ദര്യം നിലനിര്‍ത്താനും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വാഴച്ചുണ്ട് അത്യുത്തമമാണ്.
ഗര്‍ഭാശയസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഗരിക്കാന്‍ വാഴച്ചുണ്ടിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജീരകം, ഉണക്കിയ കുരുമുളക് എന്നിവയ്‌ക്കൊപ്പം വാഴച്ചുണ്ട് ചേര്‍ത്ത് തിളപ്പിച്ച ശേഷം കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പാതിവേവ് ആകുമ്പോള്‍ എടുത്ത് ഉപയോഗിക്കാം. ഇത് ഗര്‍ഭാശയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
മഗ്‌നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍ വിഷാദരോഗം അകറ്റി മനസിനെ ഉണര്‍ത്തുന്നതിന് വാഴച്ചുണ്ട് ഉത്തമമാണ്. നാര് കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വാഴച്ചുണ്ട് ഇഞ്ചിയും വെളുത്തുള്ളിയും മല്ലിയിലയും ചേര്‍ത്ത് സൂപ്പായും സേവിക്കാവുന്നതാണ്. പ്രമേഹ രോഗികള്‍ക്കും വാഴച്ചുണ്ട് ധൈര്യമായി കഴിക്കാം. ഊണിനൊപ്പം കറിയായി ഉപയോഗിക്കുന്നതാണ് ഉത്തമം.
ആഴ്ചയില് രണ്ടു ദിവസം വാഴ കൂമ്പു തോരന് വെച്ചോ മറ്റു രീതിയിലോ കഴിച്ചാല് രക്തത്തില് ഉള്ള അനാവശ്യ കൊഴുപ്പുകള് നീങ്ങി രക്ത ശുദ്ധി ഉണ്ടാകും. രക്ത കുഴലില് അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും, രക്തത്തിലെ ഓക്‌സിജന് അളവ് കൂടും. ഇതില് അടങ്ങിയിരിക്കുന്ന ഇരുമ്പുസത്ത് രക്ത സമ്മര്‍ദ്ദം കുറയ്ക്കും. ആഴ്ചയില് രണ്ടു ദിവസം വാഴകൂമ്പ് പാചകം ചെയ്തു കഴിക്കുന്നത് ദഹന ശക്തി കൂട്ടും കുടല്‍ പുണ്ണ് മാറും. എല്ലാ മൂലവ്യാധികള്‍ കൊണ്ടും ഉണ്ടാകുന്ന പ്രയാസങ്ങള് നീങ്ങാന്‍ ഇത് വളരെ പ്രയോജനം ചെയ്യും.