അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് മതവികാരം വ്രണപ്പെടുത്തരുത്: കെ എന്‍ എം

Wayanad

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

പന്തല്ലൂര്‍: അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് മതവികാരം വ്രണപ്പെടുത്തുന്ന പ്രവണതകളില്‍ നിന്നും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും പിന്മാറണമെന്ന് കെ എന്‍ എം വയനാട് ജില്ലാ സെക്രട്ടറി സയ്യിദ് അലി സ്വലാഹി പറഞ്ഞു. അറിവില്ലാത്തവരുടെ അഭിപ്രായങ്ങള്‍ നാട്ടില്‍ കുഴപ്പങ്ങള്‍ക്ക് കാരണമാകുകയാണ്. സൈ്വര്യ ജീവിതം തകര്‍ക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കെ എന്‍ എം ഗൂഡല്ലൂര്‍ മണ്ഡലം കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താത്കാലിക നേട്ടങ്ങള്‍ക്കായി മതത്തെയും വിശ്വാസത്തെയും വളച്ചൊടിക്കുന്നത് അവിവേകമാണ്. ഭരണ താത്പര്യങ്ങള്‍ക്കു വേണ്ടി മതത്തെ വൈകാരിക ഉപകരണമാക്കി ഉപയോഗിക്കുന്ന വിധ്വംസക വിഭാഗത്തിന്റെ തന്ത്രം തിരിച്ചറിണം. ഇത് മനസ്സിലാക്കാതെയുള്ള അഭിപ്രായം പ്രകടിപ്പിക്കല്‍ അപകടം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പന്തല്ലൂര്‍ മദീന സെന്ററില്‍ നടന്ന കുടുംബസംഗമത്തില്‍ ബാപ്പുട്ടി പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. ഉണ്ണീന്‍ സാഹിബ്, പാതാരി സെയ്താജി, അഷ്‌റഫ്, ജയ്‌സല്‍, ഷമീര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.