കോട്ടയം: കേരളം നേരിടുന്ന വിവിധ കാര്‍ഷിക പ്രശ്‌നങ്ങളും ഭരണസംവിധാനങ്ങളുടെ കര്‍ഷക ദ്രോഹങ്ങളും ചൂണ്ടിക്കാട്ടി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് അറിയിച്ചു.
ഓഗസ്റ്റ് 10,11 തീയതികളില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ 14 ജില്ലാ സമിതിയംഗങ്ങള്‍ അതാത് ജില്ലാ ആസ്ഥാനത്തെത്തി കളക്ടര്‍മാര്‍ മുഖേനയാണ് സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക കൈമാറുന്നത്. വിവിധ സ്വതന്ത്ര കര്‍ഷക സംഘടനകളും പങ്കുചേരും. ചിങ്ങം ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന കര്‍ഷക ദിനാചരണം കര്‍ഷകര്‍ ബഹിഷ്‌കരിക്കും. വന്യജീവി അക്രമങ്ങളും ഉദ്യോഗസ്ഥ നീതിനിഷേധങ്ങളും മൂലം കര്‍ഷകര്‍ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ കര്‍ഷക ദിനാചരണം പ്രഹസനമാണ്.
ചിങ്ങം ഒന്നിന് കേരളത്തിലെ 100 കേന്ദ്രങ്ങളില്‍ പ്രതിഷേധസൂചകമായി കര്‍ഷകര്‍ പട്ടിണിസമരം നടത്തും. സംസ്ഥാനതല പട്ടിണി സമരം ആലപ്പുഴ കളക്ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.
14 ജില്ലകളിലെ കര്‍ഷക അവകാശപത്രിക സമര്‍പ്പണത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോര്‍ഡിനേറ്റര്‍ കെ വി ബിജു, സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി സി സെബാസ്റ്റിയന്‍, സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ്, ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, ഡിജോ കാപ്പന്‍, ജോര്‍ജ്ജ് സിറിയക്, അഡ്വ. പി പി ജോസഫ്, അഡ്വ. ജോണ്‍ ജോസഫ്, ജോയി കണ്ണഞ്ചിറ, ജോര്‍ജ് ജോസഫ് വാതപ്പള്ളി, കെ റോസ് ചന്ദ്രന്‍, മനു ജോസഫ്, മാര്‍ട്ടിന്‍ തോമസ്, ആയംപറമ്പ് രാമചന്ദ്രന്‍, സി ടി തോമസ്, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, ജോയ് കണ്ണാട്ടുമണ്ണില്‍, വി ജെ ലാലി, വര്‍ഗീസ് കൊച്ചുകുന്നേല്‍, അപ്പച്ചന്‍ ഇരുവേലില്‍, ഷാജി തുണ്ടത്തില്‍, അപ്പച്ചന്‍ തെള്ളിയില്‍, ജോര്‍ജ് പള്ളിപ്പാടന്‍, ജിനറ്റ് മാത്യു, ജോബി വടാശ്ശേരി, ബാലകൃഷ്ണന്‍ എം എ, സജീഷ് കുത്താമ്പൂര്‍, സിറാജ് കൊടുവായൂര്‍, പി ജെ ജോണ്‍ മാസ്റ്റര്‍, അഷ്‌റഫ് സി പി, സണ്ണി തുണ്ടത്തില്‍, സുരേഷ് കുമാര്‍ ഓടാപന്തിയില്‍, ഷുക്കൂര്‍ കണാജെ, ഷാജി കാടമന എന്നിവര്‍ നേതൃത്വം നല്‍കും.