കെ എം സി ടി ഡെന്‍റല്‍ കോളെജിന് നാക് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ്

Kozhikode

കോഴിക്കോട്: കെ എം സി ടി ഡെന്റല്‍ കോളെജിന് നാക് അക്രഡിറ്റേഷന്‍ ഗ്രേഡ് എ പ്ലസ്സ് ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന ആരോഗ്യകുടുബക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും കെ എം സി ടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ പി മനോജ് ഏറ്റുവാങ്ങി.

നാഷണല്‍ അക്രഡിറ്റേഷന്‍ ആന്റ് അസ്സസ്സ്‌മെന്റ് കൗണ്‍സിലിന്റെ (നാക്) ഗ്രേഡ് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ് ആദ്യ റൗണ്ടില്‍ തന്നെ കരസ്ഥമാക്കിയ കോഴിക്കോട് ആസ്ഥാനമായുള്ള കെ എം സി ടി ഡെന്റല്‍ കോളെജ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകാരമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റല്‍ കോളെജ് ആദ്യ റൗണ്ടില്‍ തന്നെ നാക്കിന്റെ ഗ്രേഡ് എ പ്ലസ്സ് അംഗീകാരം നേടുന്നത്. ഇന്ത്യയിലെ 318 ഡെന്റല്‍ കോളെജുകളില്‍ കല്‍പ്പിത സര്‍വ്വകാലശാലകള്‍ ഒഴികെയുള്ള 26 കോളേജുകള്‍ക്ക് മാത്രമാണ് നാക് അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളത്.

ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നമ്മുടെ രാജ്യത്തും ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ അംഗീകാരം കൂടുതല്‍ ഉത്തേജനം പ്രദാനം ചെയ്യുമെന്ന്’ കെ എം സി ടി ഗ്രൂപ്പ് മാനേജിംഗ് ട്രസ്റ്റി ഡോ. നവാസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേന്മയും ഗുണനിലാവാരവും വിലയിരുത്തി അവയുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാക്.

1 thought on “കെ എം സി ടി ഡെന്‍റല്‍ കോളെജിന് നാക് എ പ്ലസ്സ് സര്‍ട്ടിഫിക്കറ്റ്

Leave a Reply

Your email address will not be published. Required fields are marked *