തിരുവനന്തപുരം: വിഖ്യാത ചലച്ചിത്ര പ്രതിഭ അരവിന്ദന്റെ തമ്പിന്റെയും സത്യജിത് റേ യുടെ പ്രതിദ്വന്ദിയുടെയും നവീകരിച്ച പതിപ്പുകള്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍. റെസ്‌റ്റോര്‍ഡ് ക്ലാസിക് വിഭാഗത്തിലാണ് രണ്ടു ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.
അച്ഛന്റെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കുകയും തന്റെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിയും വരുന്ന സിദ്ധാര്‍ത്ഥ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രമാണ് പ്രതിദ്വന്ദി. ഗ്രാമത്തിലെത്തുന്ന സര്‍ക്കസ് തമ്പിന്റെയും ഗ്രാമവാസികള്‍ക്ക് അത് നല്‍കുന്ന ആശ്ചര്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ് തമ്പ്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഇരു ചിത്രങ്ങളുടെയും നവീകരിച്ച പതിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രങ്ങള്‍ പുന:നവീകരിച്ചത്.