സുല്‍ത്താന്‍ ബത്തേരി: താളൂര്‍ സുല്‍ത്താന്‍ ബത്തേരി റോഡിന്റെ ശോച്യാവസ്ഥക്കെതിരെ കോളിയാടി ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് സമരഭടന്മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരള റിയല്‍ എസ്‌റ്റേറ്റ് കണ്‍സള്‍ട്ടന്‍സ് അസോസിയേഷന്‍. സമരത്തിന്റെ പത്താം ദിവസമായ ഇന്ന് സമരഭടന്മാര്‍ നിരാഹാരം അനുഷ്ഠിക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാക്കള്‍ സമര ഭടന്മാര്‍ക്കും സംഘാടകര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു. കെര്‍ക്ക ജില്ലാ പ്രസിഡണ്ട് ശരീഫ് കാക്കവയല്‍, ജനറല്‍ സെക്രട്ടറി ബിജു ഫിലിപ്പോസ്, ജില്ലാ വൈസ് പ്രസിഡന്റ് ലക്ഷ്മണ്‍ ദാസ് കെ ബത്തേരി, രക്ഷാധികാരി പരമേശ്വരന്‍ തുടങ്ങിവര്‍ പ്രസംഗിച്ചു. സംഘടനയുടെ അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് പരിപാടി വ്യത്യസ്തത പുലര്‍ത്തി, വയനാടിന്റെ സ്വന്തം വികസന മുദ്രാവാക്യ ശബ്ദമായി കെര്‍ക്ക എന്ന മഹത്തായ സംഘടന മാറി. 20 %ഫെയര്‍ വാല്യൂ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെയും മുമ്പ് സംഘടന സമരം നടത്തിയിരുന്നു. ഇനിയും ഇതുപോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
