കല്പറ്റ: മുനിസിപ്പല്‍ മുസ്ലിം ലീഗ് കുടുംബ സംഗമവും പ്രതിഭകളെ ആദരിക്കലും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കും. ഹരിത കൂട്ട് 2023 എന്ന പേരില്‍ നടക്കുന്ന പരിപാടി കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.

മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി കെ അബൂബക്കര്‍ പതാക ഉയര്‍ത്തും.
സ്വര്‍ഗ്ഗവാസനകള്‍ സമൂഹ നന്മക്ക് നവാസ് പാലേരിയും ആധുനിക ഇന്ത്യന്‍ രാഷ്ട്രീയവും വനിതകളും ഫാത്തിമ തഹലീയയും മോട്ടിവേഷന്‍ സ്പീച്ച് റാഷിദ് ഗസാലിയും അഡ്വ. നജ്മ നബ്ഷീറയും അവതരിപ്പിക്കും.

വിവിധ പരീക്ഷകളില്‍ ഉന്നത വിജയികളായ പ്രതിഭകളെ ആദരിക്കുമെന്നും വയനാട് ഗ്രീന്‍ ചാനല്‍ ലൈവ് വിഷന്‍ ഗ്രൂപ്പിന്റെ ഇശല്‍ നൈറ്റും ഇതോടൊപ്പം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് എന്‍ മുസ്തഫ, ജനറല്‍ സെക്രട്ടറി സി കെ നാസര്‍ അറിയിച്ചു.