ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനം നടന്നു

Wayanad

മേപ്പാടി: ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വിജയകരമായി മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനം നടന്നു. കോളേജ് ക്യാമ്പസ്സില്‍ വെച്ച് നടന്ന ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ നിന്നും 6 ബാച്ചുകളായി 80 വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പുറത്തുപോയി.

ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോള്‍ മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നത് വളരെ ചുരുങ്ങിയ കാലം കൊണ്ട് വളരെ ചുരുങ്ങിയ ചെലവില്‍ ഈ മേഖലയില്‍ വളരെ തിളക്കമാര്‍ന്ന ഒരു ജോലി സാധ്യത ഉണ്ട് എന്നുള്ളത് ഈ കോഴ്‌സിന്റെ പ്രത്യേകതയാണ്. പ്ലസ്ടു പാസ്സായ ആര്‍ക്കും ഈ കോഴ്‌സ് തെരെഞ്ഞെടുക്കാവുന്നതാണ്.

ചടങ്ങില്‍ വൈസ് ഡീന്‍ ഡോ എ പി കാമത്, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ അനീഷ് ബഷീര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ ഷാനവാസ് പള്ളിയാല്‍, കോഴ്‌സ് ഡയറക്ടറും മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗം സീനിയന്‍ മാനേജറുമായ ബി എസ് ശിവപ്രകാശ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881076 എന്ന നമ്പറില്‍ വിളിക്കുക.