കിംഗ് ഓഫ് കൊത്തയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് ഷാരൂഖ് ഖാന്‍; അഞ്ചു മണിക്കൂറിനുള്ളില്‍ മൂന്നു മില്യണില്‍ പരം കാഴ്ചക്കാര്‍

Cinema

സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍

കൊച്ചി: ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറം കാഴ്ചാനുഭൂതി ഒരുക്കിയ കിംഗ് ഓഫ് കൊത്ത ട്രയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു മലയാള സിനിമയുടെ ട്രയ്‌ലര്‍ ആദ്യമായി റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ദുല്‍ഖറിന് വലിയ ആലിംഗനം ഒപ്പം കിംഗ് ഓഫ് കൊത്തക്കും ടീമിനും വിജയാശംസകളും പങ്കുവച്ചു. പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖറും ട്വീറ്റ് ചെയ്തു. ഫാന്‍ ബോയ് ആയ എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. അഞ്ചു മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു ആണ് കൊത്തയുടെ ട്രയ്‌ലര്‍. മൂന്നു മില്യണില്‍ പരം കാഴ്ചക്കാരും അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ കൊത്ത കരസ്ഥമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ ഇന്ന് മുതല്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഗംഭീര വരവേല്‍പ്പാണ് തിയേറ്ററിലും കൊത്തയുടെ ട്രെയിലറിന് പ്രേക്ഷകര്‍ നല്‍കുന്നത്.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം:പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍:ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.