കൊല്ലം: പാരിപ്പള്ളി യു കെ എഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജിയില്‍ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് വെള്ളി, ശനി, തിങ്കള്‍ (ആഗസ്റ്റ് 11, 12, 14) ദിവസങ്ങളിലായി നടക്കും. സിവില്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്, റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷന്‍, റിന്യൂവബിള്‍ എനര്‍ജി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിനായാണ് സ്പോട്ട് അഡ്മിഷന്.
വിദ്യാര്‍ഥികള്‍ രാവിലെ 10ന് കോളേജില്‍ എത്തണം. എസ്.എസ്.എല്‍.സി., പ്ലസ് ടു/ഐ. ടി.ഐ. ഉയര്‍ന്ന മാര്‍ക്കോടു കൂടി വിജയിച്ച, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും കലാകായികമത്സരങ്ങളില് വിജയികളായിട്ടുള്ളവര് ക്കുമാണ് സ്കോളര്ഷിപ്പോടുകൂടിയുള്ള പ്രവേശനത്തിന് അവസരമുള്ളത്. വിശദ വിവരങ്ങള്‍ക്ക് : +918606009997.