കൊച്ചി: ആന്റണി വര്‍ഗ്ഗീസ് പെപെ നായകനായി നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്ത ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഡിസംബര്‍ 24 മുതല്‍ സണ്‍ നെക്സ്റ്റ് പ്ലാറ്റ്‌ഫോം വഴി പ്രേക്ഷകരുടെ മുന്നിലേക്ക്.
ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മെസ്സിയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസിന് പുറമേ ഐ എം വിജയന്‍, ടി ജി രവി, ബാലു വര്‍ഗീസ്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ലുക്മാന്‍, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്‌സ് ജോസ്, ആസിഫ് സഹീര്‍, ഷൈജു ദാമോദരന്‍, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, കാശിനാദ്, ബാസിത്, റിതിക്, ശിവപ്രസാദ്, ഇമ്മാനുവല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയും പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷയുമാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് കോര്‍ഡിനേറ്റര്‍ അനൂട്ടന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്തത്. വാര്‍ത്താ പ്രചരണം എം കെ ഷെജിന്‍.