മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍; കണ്ടെത്തിയത് ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍

Crime

കോഴിക്കോട്: മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡിലെ വയലരികിലായാണ് കണ്ടെത്തിയത്. കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ഇത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഊരള്ളൂര്‍ ടൗണ്‍ കഴിഞ്ഞ് അരക്കിലോമീറ്റര്‍ മാറി രാവിലെയാണ് വയലരികില്‍ കത്തിക്കരിഞ്ഞ നിലയിലുള്ള കാലിന്റെ ഭാഗം നാട്ടുകാര്‍ കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.