നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: ആര്‍ എസ് എസുകാരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന താല്‍പര്യം തിരിച്ച് ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ബി ജെ പി കാണിക്കുമോയെന്ന ചോദ്യമാണ് മുജാഹിദ് നേതാക്കള്‍ സംഘ്പരിവാര്‍ നേതൃത്വത്തോട് ചോദിക്കേണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം ധീരമായ തീരുമാനങ്ങള്‍ മുജാഹിദ് നേതൃത്വത്തില്‍ നിന്നുണ്ടാകണമെന്ന് പറഞ്ഞ അദ്ദേഹം സ്‌റ്റേജിലിരുന്ന നേതാക്കളോട് ഇതിനോട് ശക്തമായി പ്രതികരിക്കുവാനും ആവശ്യപെട്ടു. എന്നാല്‍ നേതാക്കളുടെ ഭാഗത്തു നിന്ന് ഉറക്കെ ശബ്ദം ഉറക്കെ പറഞ്ഞുപൊങ്ങട്ടെയെന്ന് വീണ്ടുമാവശ്യപെടുകയും ചെയ്തു.
ആര്‍ എസ് എസിനെ സംവാദം കൊണ്ട് മാറ്റിയെടുക്കുവാന്‍ സാധിക്കുമെന്നത് തെറ്റിദ്ധാരണയാണ്. ഇന്ത്യയിലെ ഇരുപതു കോടി മുസ്‌ലിം ജനവിഭാഗത്തിന് ചെറിയ രീതിയില്‍ പോലും പ്രാതിനിധ്യം കിട്ടാത്ത അവസ്ഥ മറ്റു സ്ഥലങ്ങളില്‍ പോലും കുറവാണെന്നും ബ്രിട്ടാസ് പറഞ്ഞു. ബ്രിട്ടാസ് പ്രസംഗിച്ചപ്പോള്‍ പല സമയത്തും സദസ്സില്‍ നിന്നും പല സമയത്തും കൈയ്യടി ഉയര്‍ന്നിരുന്നു.
ക്രിമിനല്‍ നിയമം മതത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് സമ്മേളനത്തില്‍ സംസാരിച്ച മന്ത്രി പി രാജീവ് പറഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍ വിവാഹ നിയമങ്ങള്‍ ഇപ്പോഴും സിവില്‍ നിയമത്തില്‍ നില്ക്കുമ്പോള്‍ മുസ്‌ലിം വിവാഹ മോചന നിയമം മാത്രമാണ് ക്രിമിനല്‍ നിയമത്തിലേക്ക് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഇത്തരം കാര്യങ്ങള്‍ വെച്ചു കൊണ്ടായിരിക്കണം സംഘ്പരിവാര്‍ ശക്തികളെ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി ഉദ്ഘാടനം ചെയ്തു.