ചേരുരാൽ സ്കൂളിലെ നവീകരിച്ച ഇംഗ്ലീഷ് റീഡിങ്ങ് കോർണർ ഉദ്ഘാടനം ചെയ്തു

Malappuram

തിരുന്നാവായ : ഇംഗ്ലീഷ് ഭാഷ വായന പ്രോത്സാഹിപ്പിക്കുന്നതിനും ഇംഗ്ലിഷിൽ കൂടുതൽ പ്രാവണ്യം നേടുന്നതിനുമായി ചേരുരാൽ ഹയർ സെക്കന്ററി സ്ക്കൂളിലെ ഇംഗ്ലീഷ് ക്ലബിനു കീഴിൽ നവീകരിച്ച റീഡിങ്ങ് കോർണർ പ്രവർത്തനമാരംഭിച്ചു. പത്രങ്ങൾ, ആനുകാലികങ്ങൾ, മാസികൾ, കയ്യെഴുത്ത് പതിപ്പുകൾ, പുസ്തകങ്ങൾ എന്നിവ റീഡിങ്ങ്
കോർണറിൽ ലഭ്യമാണ്.

പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. കൺവീനർ വി.പി. ജമീല അധ്യക്ഷത വഹിച്ചു. ആൽഫബെറ്റ്സ് കാമ്പയിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് എം. ഫസലുറഹ്മാൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.ടി. ജാഫർ, റഫീഖ് മയ്യേരി , സി. നിസാർ അഹമ്മദ്, ടി.വി. ജലീൽ, എം. സിദ്ധീഖ്, വി.പി. ഷൈമ , പി.ടി. അബ്ദു റസാക്ക്, എൻ. ജിഷാൻ അഹമ്മദ് , പി. ശ്രീപ എന്നിവർ സംസാരിച്ചു. ക്ലബ്ബ് കോർഡിനേറ്റർ എൻ. ഫാത്തിമ സുനൈന നന്ദി പറഞ്ഞു.