ഹഫീസ് ’96 സ്നേഹ സംഗമം സംഘടിപ്പിച്ചു

Malappuram

എടവണ്ണപ്പാറ: സൗദി അറേബ്യയിലെ ദമ്മാം അൽഹസയിൽ 1990കളുടെ മധ്യത്തിലും തുടർന്നും ജോലിചെയ്ത പ്രവാസി മലയാളികളുടെ കൂട്ടായ്മയായ ഹഫീസ് ’96 എടവണ്ണപ്പാറയിൽ സ്നേഹസംഗമം സംഘടിപ്പിച്ചു.

കാർഷികമേഖലയിൽ വിവിധ പുരസ്കാരങ്ങൾക്ക് അർഹനാവുകയും മികച്ച നേട്ടങ്ങൾ കൊയ്തെടുക്കുകയും ചെയ്ത മറിപ്പുഴ ഗ്രീൻ ലാൻഡ് ഉടമ എൻ കെ റഷീദ് ഖാസിമിനെ (പുളിക്കൽ) ആദരിച്ചു. ഹഫീസ് കൂട്ടായ്മയ്ക്ക് വേണ്ടി മുസ്തഫ മഞ്ചേരി പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ചു.

എടവണ്ണപ്പാറ ഫാരിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വീരാൻകുട്ടി കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. അബ്ബാസ് താമരശ്ശേരി, ഹാറൂൻ കക്കാട്, മുർശിദ് പാലത്ത്, സി അബ്ദുല്ല സുല്ലമി, റഹ്മത്തുല്ല കുനിയിൽ, നാസർ മടവൂർ, മുഹമ്മദലി നിലമ്പൂർ, അഹമ്മദ്കുട്ടി മഞ്ചേരി, സലാം കരുവൻപൊയിൽ എന്നിവർ പ്രസംഗിച്ചു.
ഹഫീസ് കൂട്ടായ്മയുടെ വിപുലമായ കുടുംബ സംഗമം 2025 ജനുവരി 11,12 തിയ്യതികളിൽ വയനാട് വൈത്തിരിയിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.