ആരോഗ്യ ഇന്‍ഷുറന്‍സ് പ്രകാരമുള്ള ചികിത്സകള്‍ക്ക് ഗോകുലം മെഡിക്കല്‍ കോളേജ് മുന്‍പന്തിയില്‍: ഡോ കെ കെ മനോജന്‍

Thiruvananthapuram

തിരുവനന്തപുരം: സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സകള്‍ക്ക് ഗോകുലം മെഡിക്കല്‍ കോളേജ് മുന്‍പന്തിയില്‍ ആണെന്ന് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ കെ കെ മനോജന്‍ പ്രസ്താവിച്ചു. തിരുവനന്തപുരം ജില്ലയിലും അടുത്തുള്ള ജില്ലകളിലുമായി ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഈ പ്രയോജനം ലഭ്യമാകുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി ഗോകുലം മെഡിക്കല്‍ കോളേജ് ഉയര്‍ന്നുവന്നതില്‍ സ്റ്റാഫുകള്‍ക്കും ഒരു പ്രധാന പങ്കു ഉള്ളതായി ഡോ മനോജന്‍ ചൂണ്ടിക്കാട്ടി.

ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അവര്‍കളുടെ ജീവകാരുണ്യ സൗജന്യ പദ്ധതിപ്രകാരമുള്ള പാലിയേറ്റീവ് കെയര്‍ സൗജന്യ ചികിത്സാ സംവിധാനം ഗോകുലം മെഡിക്കല്‍ കോളേജിന്റെ പ്രത്യേകതകളില്‍ ഒന്നാണെന്ന് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ മനോജന്‍ ചൂണ്ടിക്കാട്ടി. 77 മത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാന്‍ ഡോ കെ കെ മനോജന്‍.

ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഡോ പി ചന്ദ്രമോഹന്‍, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ലളിത കൈലാസ്, ശ്രീ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ മീര കെ പിള്ള, ശ്രീ ഗോകുലം പാരാമെഡിക്കല്‍ പ്രിന്‍സിപ്പല്‍ ഡോ ശ്രീകാന്ത്, മെഡിക്കല്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രതീഷ്, ശ്രീ നഴ്‌സിംഗ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീക്കുട്ടന്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സലിം എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജിലെയും നഴ്‌സിംഗ് കോളേജിലെയും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സാന്ദ്ര ദിനാഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.