കൊച്ചി: ഷബീബ് എ.ആര്‍.ഡി രചനയും സംവിധാനവും നിര്‍വഹിച്ച സ്വാതന്ത്ര്യ സമര സേനാനി കുണ്ടില്‍ അഹമ്മദ് കുട്ടി ഹാജിയുടെ സാഹസ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ‘AD19’ എന്ന പേരില്‍ ചലച്ചിത്രമായി പുനര്‍ജനിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്താറാം വാര്‍ഷിക ദിനത്തില്‍ യൂട്യൂബില്‍ മൂന്നു ഭാഗങ്ങളായാണ് ‘AD19’ റിലീസ് ചെയ്തത്. വിന്റര്‍ഫാള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ടി.ഷനൂണ്‍ ആണ് നിര്‍മ്മാണം.
അഷ്‌കര്‍ അലി, ടിന്‍സ് എം.തോമസ്, നിഷാദ് മാടായി, രതീഷ് മഞ്ചേരി, ഷറഫുദ്ദീന്‍ കൊറളിയാടന്‍, ഉണ്ണി കൊഴകോട്ടൂര്‍, ഗോപിക പ്രമോദ്, ശ്രുതി ബൈജു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍. ക്യാമറ ആന്റണിജോസഫ്, ഷെഫീഖ് മഞ്ചേരി, എഡിറ്റിങ് ഹബീബി, കലാസംവിധാനം ഉണ്ണി ഉഗ്രപുരം, പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷറഫുദ്ദീന്‍ കൊറളിയാടന്‍, അസോസിയേറ്റ് ഡയറക്ടര്‍ നിഷാദ് മാടായി, മേക്കപ്പ് രാജേഷ് അരീക്കോട്, കോസ്റ്റ്യും ഇഷാ, വെപ്പണ്‍സ് ടിന്‍സ്.എം.തോമസ്, ഡ്രോണ്‍ നിയാസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഉണ്ണി കൊഴക്കോട്ടൂര്‍, സമീര്‍ പൂന്തല, സഹ നിര്‍മ്മാണവും വിതരണവും പിക്‌സല്‍ ബിഗ് സ്‌ക്രീന്‍ റിലീസാണ്.