ഇന്‍ഡ്യന്‍ സിനിമയുടെ 110ാം വാര്‍ഷികം; ശ്രീകുമാരന്‍ തമ്പി ഉള്‍പ്പെടെ 9 പേര്‍ക്ക് കെ എസ് സേതുമാധവന്‍ പുരസ്‌കാരം

Cinema

തിരുവനന്തപുരം: വഞ്ചിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡ്യന്‍ സിനിമയുടെ 110ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 110ാം സിനിമാ വര്‍ഷം പ്രമാണിച്ച് ഒമ്പത് മുതിര്‍ന്ന കലാകാരന്‍മാര്‍ക്ക് KS സേതുമാധവന്‍ അവാര്‍ഡ് സമ്മാനിക്കുന്നു.

ശ്രീകുമാരന്‍ തമ്പി, പ്രേംപ്രകാശ്, ജൂബിലി ജോയ് തോമസ്, ഹരികുമാര്‍, ഭദ്രന്‍, പി ശ്രീകുമാര്‍, നടന്‍ ശങ്കര്‍, ഭീമന്‍ രഘു, മല്ലിക സുകുമാരന്‍ എന്നീ സീനിയര്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

ഓഗസ്റ്റ് 23 ബുധനാഴ്ച 4 മണിക്ക് നന്ദാവനം പാണക്കാട് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടകനായ ചടങ്ങില്‍ ടി.കെ.എ.നായര്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

സൊസൈറ്റി ചെയര്‍മാന്‍ കെ. ആനന്ദകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ മുന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, എയര്‍ ഇന്‍ഡ്യ മുന്‍ ചെയര്‍മാന്‍ വിതുളസീദാസ്, മുന്‍ ഡി ജി പി ഡോ. ബി. സന്ധ്യ, മേജര്‍ ജനറല്‍ സുരേഷ് പിള്ള എന്നിവരും പങ്കെടുക്കുന്നു.