കല്പറ്റ: കുടുംബശ്രീ സാമൂഹ്യ വികസന പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. കുടുംബശ്രീ അംഗമോ/കുടുംബാംഗമോ/ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 12ാം തരം പാസായവരോ/ തത്തുല്യ യോഗ്യതയുള്ളവായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. എഴുത്ത് പരീക്ഷയുടേയും, മുഖാമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതീക്ഷിത ഒഴിവുകളുടെ എണ്ണം 6.
കുടുംബശ്രീ വെബ് സൈറ്റില്‍ ലഭ്യമായ (www.kudumbashree.org) അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത, ജനന തിയതി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, സി.ഡി.എസിന്റെ സാക്ഷ്യപത്രം, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജില്ലാ മിഷനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററുടെ പേരില്‍ എടുത്ത 200 രൂപയുടെ ഡി.ഡി. ഉള്ളടക്കം ചെയ്യേണ്ടതാണ്. അപേക്ഷകള്‍ അയക്കേണ്ട വിലാസം
ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്
സിവില്‍ സ്‌റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍: 673122, ഫോണ്‍: 04936 206589, 299370.