മാന്‍ കാന്‍കോറിന് തുടര്‍ച്ചയായ മൂന്നാം തവണയും സി ഐ ഐ ഭക്ഷ്യ സുരക്ഷാ അവാര്‍ഡ്

Eranakulam

കൊച്ചി:കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ (സിഐഐ) ഏര്‍പ്പെടുത്തിയ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം തവണയും കൊച്ചി ആസ്ഥാനമായ ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ മാന്‍ കാന്‍കോര്‍ കരസ്ഥമാക്കി. വന്‍കിട ഭക്ഷ്യോത്പാദക വിഭാഗത്തില്‍ ഭക്ഷ്യസുരക്ഷയില്‍ കര്‍ശനമായ പ്രതിബദ്ധതയ്ക്കാണ് ബഹുമതി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ ജി. കമലവര്‍ധന റാവുവില്‍ നിന്ന് മാന്‍ കാന്‍കോര്‍ പ്രൊഡക്ഷന്‍ വിഭാഗം അസോസിയേറ്റ് ഹെഡ് ജയമോഹനന്‍ സി അവാര്‍ഡ് ഏറ്റുവാങ്ങി.

ഭക്ഷ്യസുരക്ഷാ രംഗത്ത് ഏറെ പരിചയസമ്പന്നരായ പ്രൊഫഷണലുകളാണ് വെര്‍ച്വലായി നടന്ന അവാര്‍ഡിനായുള്ള മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്. തുടര്‍ച്ചയായ മൂന്നാം തവണയും സിഐഐയുടെ ഭക്ഷ്യസുരക്ഷാ അവാര്‍ഡ് നേടാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും ഡയറക്ടറുമായ ഡോ. ജീമോന്‍ കോര പറഞ്ഞു. ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *