പുതിയ ഫാഷന്‍ സങ്കല്‍പ്പത്തിലും മിതമായ വിലയിലും വി കെ സി ഡിബോണ്‍ എത്തി

Kozhikode

കോഴിക്കോട്: ആഗോള വിപണിയില്‍ സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡായ വി കെ സിയുടെ ‘ഡിബോണ്‍’ വിപണിയിലിറങ്ങി. ഒറ്റ ബ്രാന്‍ഡിനു കീഴില്‍ വന്‍ ഫുട്ട് വെയര്‍ ശ്രേണിയിലാണ് വി കെ സി ഡിബോണ്‍ അവതരിപ്പിക്കുന്നത്. പുതിയ ‘വി കെ സി ഡിബോണ്‍’ ലോഗോ ചെയര്‍മാന്‍ വി കെ സി മമ്മദ് കോയയും പ്രോഡക്ട് ഗായിക ആര്യനന്ദ ആര്‍ ബാബുവും പുറത്തിറക്കി.

സാന്‍ഡല്‍സ്, ഫ്‌ളിപ് ഫ്‌ളോപ്‌സ്, ഓപണ്‍ വിയര്‍, ക്ലോഗ്, സ്‌ളൈഡ്‌സ് തുടങ്ങി 16 വിഭാഗങ്ങളിലായി വ്യത്യസ്ത ഇനം ഫൂട്ട് വെയറുകളാണ് ഈ ബ്രാന്‍ഡിനു കീഴില്‍ അണിനിരത്തുന്നത്. കൂടുതല്‍ ഫൂട്ട് വെയര്‍ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ ബ്രാന്‍ഡാകും വികെസി ഡിബോണ്‍.

ഫാഷന്‍ ഫ്രൂട്ട് വെയര്‍ രംഗത്തെ നൂതനവും സമ്പൂര്‍ണ ഫാഷന്‍ ബ്രാന്‍ഡ് ആയാണ് വികെസി ഡി ബോണ്‍ വിപണിയില്‍ എത്തുന്നത്. സാധാരണക്കാരന്റെ ബജറ്റിലൊതുങ്ങുന്ന വിലയില്‍ നല്ല ഉല്പന്നങ്ങള്‍, വിപണിയിലെത്തിച്ചുവെന്നതാണ് വി.കെ.സിയുടെ വിജയ രഹസ്യമെന്നും ഇത് വികസി ഡിബോണിനു കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും വികെസി മമ്മദ് കോയ പറഞ്ഞു.

ഫാഷന്‍ ബ്രാന്‍ഡായ വികെസി ഡിബോണ്‍ താങ്ങാവുന്ന വിലയില്‍ ആയിരിക്കും ഉപഭോക്താക്കളിലെത്തുക എന്ന് വി കെ സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയിലെ യുവജനങ്ങളെയാണ് ഡിബോണ്‍ ലക്ഷ്യം. അണിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ ഫാഷനിലുള്ള ഫൂട്ട് വെയര്‍ വി ക സി ഡിബോണ്‍ ശ്രേണിയില്‍ നിന്ന് തിരഞ്ഞെടുക്കാം. ഡയറക്ടര്‍മാരായ വി.റഫീഖ്, വി.മുഹമ്മദ് കുട്ടി, വി.മുഹമ്മദ്, ഹമീദലി, ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു.