ആദ്യം ആധാര്‍: മംഗലാട്ട് ക്യാമ്പ് നടത്തി

Kozhikode

ആയഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13ാം വാര്‍ഡിലെ പറമ്പില്‍ ഗവണ്‍മെന്റ് യു.പി സ്‌ക്കൂളില്‍ നടത്തിയ ആദ്യം ആധാര്‍ ക്യാമ്പിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. അഞ്ച് വയസിന് താഴെയുള്ള 3, 13, 14, വാര്‍ഡുകളിലെ ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്കായാണ്് ക്യാംപ് സംഘടിപ്പിച്ചത്. ഒട്ടേറെപ്പേര്‍ പേര് റജിസ്റ്റര്‍ ചെയ്‌തെങ്കിലും ജനന സര്‍ട്ടിഫിക്കറ്റിലെ ഇനീഷ്യല്‍ വ്യത്യാസം കാരണം പലര്‍ക്കും ആധാര്‍ എടുക്കാന്‍ കഴിയാതെ തിരിച്ചു പോകേണ്ടി വന്നത് ബന്ധ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മെമ്പര്‍ പറഞ്ഞു. കുളങ്ങരത്ത് നാരായണന്‍, അംഗന്‍വാടി ടീച്ചര്‍മാരായ റീന കെ, ശാന്ത കെ.സി, ഷെരീഫ, ഉഷ, ആശാ വര്‍ക്കര്‍മാരായ റീന, ബീന, അക്ഷയ സംരംഭക സിമ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.