സിനിമ വര്‍ത്തമാനം / സി കെ അജയ് കുമാര്‍
കൊച്ചി: യുവ താരവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്‌നേഷ് കാര്‍ത്തിക് അണിയിച്ചൊരുക്കിയ പുതിയ സിനിമയായ ‘അടിയേ’ ആഗസ്റ്റ് 25ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. മലയാളിയായ ഗൗരി ജീ കിഷന്‍ ആണ് നായിക. സംവിധായകന്‍ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആര്‍ ജെ, വിജയ്, ബയില്‍വാന്‍ രംഗനാഥന്‍ എന്നിവരാണ് അഭിനേതാക്കള്‍. ആദ്യം മറ്റൊരു നായികയെയാണ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായത് കൊണ്ട് അഭിനയ സിദ്ധിയുള്ള നടിക്ക് വേണ്ടിയുളള അന്വേഷണം ചെന്നെത്തിയത് ഗൗരി കിഷനില്‍. കഥാപാത്രങ്ങള്‍ സെലക്ടീവായി മാത്രം സ്വീകരിച്ച് അഭിനയിക്കുന്ന ഗൗരിക്ക് ഇതിലെ നായിക വേഷം തന്റെ കരിയറിലെ വഴിത്തിരിവാകും എന്ന ആത്മവിശ്വാസമാണ്.
‘ യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നര്‍മ്മവും ,വൈകാരികതയും ഇഴ ചേര്‍ന്നതും , പാരലല്‍ യൂനിവേഴ്‌സ് ആള്‍ട്ടര്‍നെറ്റ് എന്നിവ കലര്‍ന്നതുമായ ഒരു കഥയാണ് തന്റെ സിനിമയുടേത് എന്ന് സംവിധായകന്‍ പറയുന്നു.
‘ഇതൊരു പതിവ് സിനിമയല്ല… വ്യത്യസ്തമായ കലാസൃഷ്ടിയാണ്. പുതിയ അനുഭവം ആഗ്രഹിക്കുന്നവര്‍ ഈ സിനിമ തീര്‍ച്ചയായും കാണണം. ‘ നായകന്‍ ജി വി പ്രകാശ് കുമാര്‍ ആവശ്യപ്പെട്ടു.
‘ അടിയേ ‘ യുടെ ട്രെയിലര്‍ നടന്‍ ധനുഷാണ് പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ആകര്‍ഷിച്ചു കൊണ്ട് യു ട്യൂബില്‍ തരങ്ങമ്മായിരിക്കയാണ് ട്രെയിലര്‍. അതു കൊണ്ടു തന്നെ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ശുഭാപ്തി വിശ്വാസമാണ് യുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്. മാല്‍വി & മാന്‍വി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിക്കുന്ന ‘ അടിയേ ‘ യുടെ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകറാണ്. ഗോകുല്‍ ബിനോയ് ഛായഗ്രഹണം നിര്‍വഹിക്കുന്നു. റംബോ വിമല്‍ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തുന്നു. സില്‍വര്‍ സ്‌ക്രീന്‍ പിക്ചര്‍സ് മുരളിയാണ് ‘ അടിയേ ‘ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.