കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ സംഘം ലോക ഫോക്‌ലോര്‍ ദിനാചരണവും വാര്‍ഷിക പുരസ്‌കാരവിതരണവും സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം വാര്‍ഷികപുരസ്‌കാരം ബാബു പറശ്ശേരി (സാംസ്‌കാരികരത്‌നം), അജീഷ് അത്തോളി (മാധ്യമരത്‌നം), എം എ ഷഹനാസ് (വനിതാരത്‌നം), പരേത നായ കുമ്മങ്ങോട്ട് വാളാഞ്ചിക്കു വേണ്ടി മകന്‍ പടനിലം ബാബു (നാട്ടുകലാരത്‌നം എന്നിവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും ഏറ്റുവാങ്ങി. പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര അധ്യക്ഷത വഹിച്ചു.
മുന്‍ എം എല്‍ എ യു സി രാമന്‍ പുരസ്‌കാരജേതാക്കളെ പൊന്നാടചാര്‍ത്തി ആദരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ദീപ പ്രശസ്തിപത്രം സമര്‍പ്പിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ വകുപ്പ് മുന്‍ മേധാവി ഡോ. ഇ കെ ഗോവിന്ദവര്‍മ്മ രാജ ഫോക്‌ലോര്‍ ദിനസന്ദേശം നല്‍കി. വിത്സണ്‍ സാമുവല്‍ നാടന്‍പാട്ട് മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാരമ്പര്യകലാകാരന്‍ കോട്ടക്കല്‍ ഭാസ്‌കരന്റെ ‘തുടികൊട്ട് തുയിലുണ ര്‍ത്തു’പാട്ടോടെയാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന വൈസ് പ്രസിഡന്റ് പി ടി രജനി, യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്‌റഫ് കുരുവട്ടൂര്‍, സംസ്‌കാരസാഹിതി ജില്ലാ ചെയര്‍മാന്‍ നിജേഷ് അരവിന്ദ്, സാംസ്‌കാരിക പൊതുപ്രവര്‍ത്തകന്‍ സി പി സതീഷ്, ‘നന്മ’ ജില്ലാ സെക്രട്ടറി ഷിബു മുത്താട്ട്, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി ടി നിസാര്‍, ചലച്ചിത്ര സംവിധായകന്‍ രാഹുല്‍ കൈമല,
ട്രാന്‍സ് വുമണ്‍ ആക്ടിവിസ്റ്റ് വൈഗ സുബ്രമണ്യം, സംഗീത് ചേവായൂര്‍, ടി കെ രവീന്ദ്രന്‍ ആര്‍ ഇ സി, രമേശ് അമ്പലക്കോത്ത്, ഒ ബി കുറുപ്പ്, കെ പി ശ്രീനിവാസന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ ടി എം സത്യജിത് സ്വാഗതവും പ്രോഗ്രാം ജോ :കണ്‍വീനര്‍ കെ ടി രവി കീഴരിയൂര്‍ നന്ദിയും പറഞ്ഞു. രാവിലെ ‘ഫോക്‌ലോര്‍ സെമിനാര്‍ ‘ ഡാ. ഇ കെ ഗോവിന്ദവര്‍മ്മരാജ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് റീജു ആവള, സന്ദീപ് സത്യന്‍, കെ ടി പി മുനീറ കുഞ്ഞന്‍ ചേളന്നൂര്‍ ഷിബിന സിദ്ധാര്‍ഥ് സംസാരിച്ചു. ‘മണ്ണടുപ്പം ‘മണ്ണറിവ് ശില്പശാല ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ കെ ദീപ ഉദ്ഘാടനം ചെയ്തു.
കേരള മണ്ണ് പര്യവേഷണവകുപ്പിലെ സീനിയര്‍ കെമിസ്റ്റ് രവി മാവിലന്‍ ക്ലാസ്സ് എടുത്തു. പ്രോഗ്രാം കണ്‍വീനര്‍ ടി എം സത്യജിത് അധ്യക്ഷത വഹിച്ചു. സന്തോഷ് പാലക്കട, ലതാ നാരായണന്‍, യു ടി ശ്രീധരന്‍ സംസാരിച്ചു. ‘കാവ്യ സായാഹ്നം പ്രശസ്ത ഗാനരചയിതാവ് കാനേഷ് പൂനൂര്‍ ഉദ്ഘാടനം ചെയ്തു. കവി സുരേഷ് പാറപ്രം അധ്യക്ഷത വഹിച്ചു. നാട്ടുകലാകാരക്കൂട്ടം ജില്ലാ സെക്രട്ടറി അതുല്യ കിരണ്‍, സജീവന്‍ കൊയിലാണ്ടി, ടി കെ രവീന്ദ്രന്‍ ആര്‍ ഇ സി സംസാരിച്ചു.
കവികളായ വിജു വി രാഘവ്, ബിജു ടി ആര്‍ പുത്തഞ്ചേരി, ജോബി മാത്യു, ബിന്ദു ബാബു, സുബീഷ് അരിക്കുളം, സരസ്വതി ബിജു, റഹീം പുഴയോരത്ത്, ഷലീര്‍ അലി, ബി സുദേവ്, പ്രശാന്ത് മങ്ങാട്ട്, ഷീബ, സുരേഷ് പാറപ്രം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. യുവകവി വിജു വി രാഘവ് സ്വാഗതവും സംഘാടകസമിതി അംഗം സംഗീത് ചേവായൂര്‍ നന്ദിയും പറഞ്ഞു. രാത്രി ഏഴ് മണിക്ക് നടന്ന ‘നാടന്‍ പാട്ടുത്സവത്തിന് ‘ കുഞ്ഞന്‍ ചേളന്നൂര്‍, സജീവന്‍ കൊയിലാണ്ടി, മണികണ്ഠന്‍ തവനൂര്‍, ലിസ്‌ന മണിയൂര്‍, ധനേഷ് കാരയാട്, സദു ആവള, ജയറാം മഞ്ചേരി, പ്രശാന്ത് മങ്ങാട്ട്, കോട്ടക്കല്‍ ഭാസ്‌കരന്‍, യു ടി ശ്രീധരന്‍, ലത നാരായണന്‍, അനില്‍ കൊളത്തറ തുടങ്ങി അന്‍പതോളം നാട്ടുകലാകാരന്‍മാര്‍ നേതൃത്വം നല്‍കി.