തല്‍സമയം ഷോട്ട് ഫിക്ഷന്‍ ചിത്രീകരണം പൂര്‍ത്തിയായി

Cinema

കൊച്ചി: പ്രശസ്ത പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അരവിന്ദന്‍ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം നിര്‍വഹിച്ച പുതിയ ഷോട്ട് ഫിക്ഷന്‍ ചിത്രീകരണം പൂര്‍ത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. പ്രകൃതിയും മനുഷ്യനും മണ്ണും ആവാസവ്യവസ്ഥയും ഈ കഥയിലൂടെ ഓര്‍മ്മപ്പെടുത്തുന്നു.

കാര്‍ഷിക ഗ്രാമത്തിലെ കര്‍ഷക കുടുംബസ്ഥനായ സഹദേവന്റെയും മകള്‍ ജയയയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം അരവിന്ദന്‍ ഫെയ്‌സ് ഗ്യാലറിയുടെ ബാനറില്‍ ഒരു ജനകീയ സിനിമയായിട്ടാണ് പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ഛായാഗ്രഹകന്‍ മണികണ്ഠന്‍ വടക്കാഞ്ചേരി ക്യാമറയും, സജീഷ് നമ്പൂതിരി (ചേതന) എഡിറ്റിങ്, സിജിന്‍ കൊടകര മേയ്ക്കപ്പ്, ബ്യുസി ബേബി ജോണ്‍ കോസ്റ്റ്യൂം, പശ്ചാത്തല സംഗീതം അനീഷ് നോബര്‍ട്ട് ആന്റോ, ആര്‍ട്ട് രാജേഷ് വടക്കാഞ്ചേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിവിന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അനില്‍ കമലാകൃഷ്ണന്‍, ദേവപ്രസാദ്, പ്രതാപന്‍, സുനില്‍കുമാര്‍, സത്യജിത്ത്, പ്രണവ് മുംബൈ, രേഷ്മ നായര്‍, ലങ്കാലക്ഷ്മി, കൊടുമ്പ് മുരളി, വിജോ അമരാവതി, രമാദേവി, ദേവകിയമ്മ, കോമളവല്ലി, എലിസബത്ത്, വൈശാഖ് , പ്രമോദ് പടിയത്ത് തുടങ്ങി അമ്പതോളം താരങ്ങള്‍ ഇതില്‍ അഭിനയിക്കുന്നു. ഡിസംബര്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യും