സ്വവര്‍ഗാനുരാഗികളുടെ ജീവിതചിത്രവുമായി ലോര്‍ഡ് ഓഫ് ദി ആന്‍റ്സ്

Cinema News

തിരുവനന്തപുരം: 1960 കളുടെ അവസാനഘട്ടത്തില്‍ ഇറ്റലിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കി സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറയുന്ന ലോര്‍ഡ് ഓഫ് ദി ആന്റ്‌സ് രാജ്യാന്തരമേളയില്‍ പ്രദര്‍ശിപ്പിക്കും. 1998 ലെ വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനായി തെരെഞ്ഞെടുക്കപ്പെട്ട ജിയാനി അമേലിയോ ഒരുക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

ആല്‍ഡോ ബ്രൈബന്തി എന്ന അദ്ധ്യാപകന് തന്റെ വിദ്യാര്‍ത്ഥിയുളള സ്വവര്‍ഗാനുരാഗമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെനീസ് ചലച്ചിത്ര മേളയിലടക്കം പ്രേക്ഷക പ്രീതി നേടിയ ചിത്രത്തില്‍ ലൂയിജി ലോ കാസിയോ, എലിയോ ജര്‍മാനോ,ലിയോനാര്‍ ഡോ മാര്‍ട്ടീസ് തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *