നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പാലക്കാട്: വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മുസ്ലിം സ്ത്രീകള്‍ക്ക് പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം നല്കിയിട്ടുണ്ടെന്നിരിക്കെ സംസ്ഥാനത്തെ എല്ലാ മുസ്ലിം പളളികളും സ്ത്രീകള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കണമെന്ന് എം ജി എം സമ്മേളനം ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍ക്കസുദഅവ വനിത വിഭാഗം പാലക്കാട് നടത്തിയ സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് സ്ത്രീകളാണ് രാവിലെ മുതല്‍ തന്നെ പാലക്കാട് എത്തിയത്. അടുത്തകാലത്ത് സംസ്ഥാനം കണ്ട വനിത സമ്മേളനങ്ങളില്‍ ശ്രദ്ധേയമായ ഒന്നായി എം ജി എം സമ്മേളനം മാറി.