കുനിമ്മല്‍ത്താഴം അടിപ്പാത യാഥാര്‍ത്ഥ്യമാക്കണം

Kozhikode

കോഴിക്കോട്: മൊകവൂര്‍ പ്രദേശത്ത് എന്‍ എച്ച് 66 ല്‍ കുനിമ്മല്‍ താഴത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി ഏകദിന ഉപവാസ സമരം നടത്തി. കണ്‍വീനര്‍ സി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ദേശീയ ജനസമ്പര്‍ക്ക വേദി സംസ്ഥാന പ്രസിഡണ്ട് ഡോക്ടര്‍ ടി എം രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി ചന്തു അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എസ് എം തുഷാര മുഖ്യാതിഥിയായി. സമിതി ചെയര്‍മാന്‍ കെ ടി അരവിന്ദാക്ഷന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ വി പി മനോജ്, ഒ കെ യു നായര്‍, സുധാകരന്‍ അടിച്ചാടത്ത്, വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ സി വിആനന്ദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ റസിഡന്റ് സ് അസോസിയേഷനുകളെ പ്രതിനിധീകരിച്ച് കെ ബിജു മാസ്റ്റര്‍ (സചേതന) ടി എസ് പ്രേമ(അമ്മ) കെ പീതാംബരന്‍ നായര്‍(ഏകത), വി ടി രമേഷ് ബാബു, കെ ശോഭന(സേനഹ), ടി ഗോപകുമാര്‍(സേവന)എന്നിവരും പടുവാട്ട് ഗോപാലകൃഷ്ണന്‍, വി വത്സന്‍, ഷൈലജ ജയകൃഷ്ണന്‍, കെ കുമാരന്‍, സമിതി ട്രഷറര്‍ രാവുണ്ണിക്കുട്ടി കെ പി, മുരളിധരന്‍ പി, എം ഷെര്‍ലി, കെ വേലായുധന്‍ എന്നിവരും പ്രസംഗിച്ചു. മിമിക്രി സിനി ആര്‍ട്ടിസ്റ്റ് സ്മികേഷ് സത്യാഗ്രഹികള്‍ക്ക് നാരങ്ങാ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *