ഒരു കോടി 10 ലക്ഷം സമ്മാനം: മക്കയില്‍ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണമത്സരം

Gulf News GCC

മക്ക: 43ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം മക്കയില്‍ ആരംഭിച്ചു. ഇന്ത്യയുള്‍പ്പെടെ 117 രാജ്യങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. ഒന്നാം സ്ഥാനക്കാരന് 5,00,000 റിയാല്‍ അഥവാ ഒരു കോടി 10 ലക്ഷത്തിലധികം രൂപയാണ് സമ്മാനമായി ലഭിക്കുക. 166 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

8.9 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഇസ്ലാമിക കാര്യ മന്ത്രി പറഞ്ഞു.മക്കയിലെ മസ്ജിദുല്‍ ഹറമിലാണ് 43ാമത് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം നടക്കുന്നത്. 11 ദിവസം നീണ്ടു നില്‍ക്കും. ഫൈനല്‍ റൌണ്ട് മത്സരങ്ങള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഓണ്‍ലൈന്നില്‍ ഉള്‍പ്പെടെ നടത്തിയ ആദ്യഘട്ട മത്സരങ്ങളില്‍ വിജയിച്ചവരാണ് അവസാന റൗണ്ടില്‍ മത്സരിക്കുക. വിജയിക്കുന്നവര്‍ക്കുള്ള സമ്മാന തുക ഈ വര്‍ഷം 40 ലക്ഷം റിയാല്‍ അഥവാ ഏകദേശം 8.9 കോടിയിലധികം രൂപയാക്കി ഉയര്‍ത്തിയതായി പരിപാടിയുടെ ജനറല്‍ സൂപ്പര്‍വൈസറും ഇസ്ലാമികാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് ആലു ശൈഖ് പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇസ്ലാമിക കാര്യ,ഗൈഡന്‍സ് മന്ത്രാലയമാണ് മല്‍സരം സംഘടിപ്പിക്കുന്നത്.