എം സി എഫ് അമല്‍ ഭവന്‍ ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു

Wayanad

കല്പറ്റ: എം.സി.എഫ് അമല്‍ ഹോം കെയറിന്റെയും ലൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ യും ആഭിമൂഖ്യത്തില്‍ ആഗസ്റ്റ് മാസത്തെ കുടുംബ സംഗമവും ഓണക്കിറ്റ് വിതരണവും എം.സി.എഫ് പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ചു.

സംഗമം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണ ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയില്‍ സ്‌നേഹവും സൗഹാര്‍ദ്ദവും പാരസ്പര്യവും ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണെന്നും വ്യത്യസ്ഥ മതവിഭാഗങ്ങള്‍ മാനസികമായി അകന്നു പോകാതിക്കാന്‍ ഇത്തരം സൗഹാര്‍ദ്ദ സദസ്സുകള്‍ കാരണമാകു കുമെന്നും അവര്‍ പറഞ്ഞു.

എം.സി.എഫ് സെക്രട്ടറി ഡോ.മുസ്തഫാ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. അമല്‍ ഹോം കെയര്‍ സെക്രട്ടറി എം. മുഹമ്മദ് : സയ്യിദലി സ്വലാഹി മുജീബുറഹ്മാന്‍ പുളിക്കല്‍ . പ്രസംഗിച്ചു കുടുംബ സംഗമത്തില്‍ അബ്ദുസ്സലാം മുട്ടില്‍ ക്ലാസ്സ് എടുത്തു. നജീബ് കാരാടന്‍, സി.കെ.അബ്ദുല്‍ അസീസ്, ബി.റഹ്മത്ത് . നജീബ് തന്നാനി : പി. അല്‍ത്താഫ് . കെ.ടി. ജാസ്മിന്‍, റംലു എന്‍.സി. സൈനബ.എം, സുബൈദ ഉസ്മാന്‍ ഷാഹിദ വി. റംല കല്‍പ്പറ സംസാരിച്ചു. ഉമൈബ ശുഐബ് നന്ദി പറഞ്ഞു. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണവും പ്രതിമാസ ്് സ്‌ക്കോളര്‍ഷിപ് വിതരണവും നടന്നു.