ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Gulf News GCC

ദുബൈ: യു.എ.ഇയിലെ ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി 12:30 യോടെയാണ് സംഭവം.

ഷാര്‍ജ ബുതീനയില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ ചായക്കടയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ഷ്യന്‍ പൗരനും ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *