ദലിത് അടിസ്ഥാന ജനത മഹാത്മ അയ്യന്‍കാളിയുടെ പാത പിന്തുടരണം: എ സി ഐ

Kozhikode

കൊട്ടാരക്കര: ദളിത് പിന്നോക്ക അടിസ്ഥാന ജനത മഹാത്മ അയ്യന്‍കാളിയുടെ പാത പിന്തുടരുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാഷ്ട്രീയ അടിമത്തം ഉപേക്ഷിച്ച് സാധാരണജനതയുടെ മോചനത്തിനായി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എ സി ഐ സംസ്ഥാന പ്രസിഡന്റ് മുണ്ടേല പ്രസാദ് ആവശ്യപ്പെട്ടു.

സ്‌ക്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളിലടക്കം സാധാരക്കാരുടെ ഇടയില്‍ മദ്യം മയക്ക്മരുന്ന് ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വ്വ ഇടപെടല്‍ നടത്തി ഒരു തലമുറയെത്തന്നെ ഇല്ലായ്മ ചെയ്യുന്നതിന് തീവ്രശ്രമം സംസ്ഥാനത്ത് നടന്നു വരുന്നതായും അദ്ദേഹം ആരോപിച്ചു.

ഓണം ഇന്ന് സര്‍ക്കാരുദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ സിംഹഭാഗവും സര്‍ക്കുരുദ്യോഗസ്ഥരുടെ സുരക്ഷക്കായി മാറ്റുമ്പോള്‍ രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ടില്‍ ജനദ്രോഹ നടപടികള്‍ക്കുള്ള പ്രത്യുപകാരമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്ത് ശക്തമാകുന്ന സമയം സംജ്ജാതമായിരിക്കുകയാണ്. മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷവും ഓണാഘോഷ പരിപാടിയും ഉത്ഘാടനം ചെയ്തു സംസ്സാരിക്കുകയായിരുന്നു അദ്ദേഹം.

ACI ജില്ലാ പ്രസിഡന്റ് ആനക്കോട്ടൂര്‍ ഷാജി അന്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഓണക്കിറ്റ് വിതരണോത്ഘാടനം ഉഇഇ ജനറല്‍ സെക്രട്ടറി പി.ഹരികുമാറും, ഓണക്കോടി വിതരണം ജില്ലാ പഞ്ചായത്ത് അംഗീ ആര്‍. രശ്മിയും, നിര്‍വ്വഹിച്ചു.

ACI സംസ്ഥാന ട്രഷറര്‍ അലി ഫാത്തിമ, രതീഷ് കിളിത്തട്ടില്‍, ഫൈസല്‍ ബഷീര്‍, ബിനു ചൂണ്ടാലില്‍, ജില്ലാ സെക്രട്ടറി സി. നിര്‍മ്മല , ട്രഷറര്‍ ജോസ് പള്ളിക്കല്‍, നെടുമങ്ങാട് സത്യഭാമ, എന്നിവര്‍ പ്രസംഗിച്ചു.