പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

Crime

പേരൂര്‍ക്കട: വിവാഹ വാഗ്ദാനം നല്‍കി പീഡപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ഗുളിക നല്‍കി ഗര്‍ഭ ഛിദ്രം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കുറവന്‍കോണം കെ.ആര്‍.എ.ഡി 52ഡിയില്‍ സിദ്ധാര്‍ത്ഥിനെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായും പറയുന്നു. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തിയത്.